Breaking
Fri. Sep 11th, 2026

65,000 രൂപ വരെ വര്‍ധന, പുതിയ ലോഞ്ചിന് പിന്നാലെ പഴയ ഐഫോണുകളുടെ വില കുത്തനെ കൂട്ടി; പട്ടിക ഇങ്ങനെ

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍, ഐഫോണ്‍ 18 പ്രോ, 18 പ്രോ മാക്‌സ് എന്നി മോഡലുകളുടെ ലോഞ്ചിന് പിന്നാലെ പഴയ മോഡലുകളുടെ വില വര്‍ധിപ്പിച്ചു. പുതിയ തലമുറ ഇറങ്ങുമ്പോള്‍ പഴയ ഐഫോണുകളുടെ വില കുറയുന്നതാണ് പതിവ്. എന്നാല്‍ പതിവില്‍ നിന്ന് വിപരീതമായാണ് പഴയ ഫോണുകളുടെ വില വര്‍ധിപ്പിച്ചത്. ഐഫോണ്‍ 17, ഐഫോണ്‍ 17ഇ, ഐഫോണ്‍ എയര്‍, ഐഫോണ്‍ 16 എന്നിവയുടെ വിലയാണ് വര്‍ധിപ്പിച്ചത്.

256 ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 17ന് 17,000 രൂപയാണ് വില വര്‍ധിപ്പിച്ചത്. മുന്‍പ് 82,900 രൂപയായിരുന്നു വില. ഇപ്പോള്‍ ഐഫോണ്‍ 17ന് 99,900 രൂപയാണ് പുതുക്കിയ വില. 512 ജിബി വേര്‍ഷന്റെ വിലയില്‍ 22,000 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. 1,24,900 രൂപയായാണ് വില ഉയര്‍ന്നത്.

ഏറ്റവും വില വര്‍ധന ഐഫോണ്‍ എയറിന് ആണ്. നേരത്തെ 256 ജിബി മോഡലിന് 1,19,900 രൂപയായിരുന്നു വില. പുതുക്കിയ വില അനുസരിച്ച് ഇത് 1,49,900 രൂപയായി. 512 ജിബി മോഡലിന്റെ വില 1,39,900 രൂപയില്‍ നിന്ന് 1,74,900 രൂപ ആയാണ് ഉയര്‍ന്നത്. ഒരു ടിബി വേര്‍ഷന്റെ വിലയില്‍ 65,000 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2,24,900 രൂപയായാണ് വില വര്‍ധിച്ചത്.

ഐഫോണ്‍ 17ഇ മോഡലിനും വില വര്‍ധിച്ചിട്ടുണ്ട്. 256 ജിബി മോഡലിന്റെ പുതുക്കിയ വില 79,900 രൂപയാണ്. നേരത്തെ 64,900 രൂപയായിരുന്നു വില. 512 ജിബി മോഡലിന്റെ വില 84,900 രൂപയില്‍ നിന്ന് 1,04,900 രൂപയായാണ് വര്‍ധിച്ചത്. ഐഫോണ്‍ 16 128 ജിബി മോഡലിന്റെ മുന്‍പത്തെ വില 69,900 രൂപയായിരുന്നു. ഇപ്പോള്‍ വില 89,900 രൂപയായി ഉയര്‍ന്നു.മെമ്മറി ചിപ്പുകളുടെയും മറ്റു പ്രധാന സ്മാര്‍ട്ട്‌ഫോണ്‍ ഘടകങ്ങളുടെയും ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതാണ് വില കൂട്ടാന്‍ കാരണം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *