Breaking
Tue. Sep 8th, 2026

കെപിസിസി ഇന്‍ഡസ്ട്രിയല്‍ സെല്ലിന്റെ പ്രഥമ വയനാട് ജില്ലാ തല നേതൃയോഗം നടത്തി

കല്‍പ്പറ്റ: കെപിസിസി ഇന്‍ഡസ്ട്രിയല്‍ സെല്ലിന്റെ പ്രഥമ വയനാട് ജില്ലാ തല നേതൃയോഗം വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ വച്ചു നടന്നു. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം നിയാസ് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ കെപിസിസി ഇന്‍ഡസ്ട്രിയല്‍ സെല്ലിന്റെ വയനാട് ജില്ലാ ചെയര്‍മാനായി
പി.ടി മുത്തലിബിനെ വയനാട് ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് ചുമതലപ്പെടുത്തി.
കെപിസിസി ഇന്‍ഡസ്ട്രിയല്‍ സെല്‍ സെല്‍ സംസ്ഥാന ചെയര്‍മാന്‍ നിസാര്‍ പുനത്തില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജന.സെക്രട്ടറി കെ.എല്‍ പൗലോസ് മുഖ്യപ്രഭാഷണം നടത്തി.തോമസ് പാഴുക്കാല, പ്രമോദ് തൃക്കൈപ്പറ്റ, മധു സെബാസ്റ്റ്യന്‍ അനീഷ് റാട്ടക്കുണ്ട് തുടങ്ങിയ ജില്ലാ ഭാരവാഹികള്‍ ആശംസകള്‍ അര്‍പ്പിച്ചു. നിലവിലുള്ള സംരംഭകര്‍ക്കും പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കൂടുതല്‍ സാങ്കേതിക/ സാമ്പത്തിക സഹായങ്ങള്‍ ഉപലബ്ധമാക്കണമെന്ന് യോഗം സര്‍ക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *