Breaking
Sat. Sep 5th, 2026

രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി: കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പെരുന്നാളിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി. ടീം ജ്യോതിർഗമയയുടെ സഹകരണത്തോടെ നടത്തിയ ക്യാംപ് വികാരി ഫാ. സോജൻ ജോസ് വാണാക്കുടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി എൻ.പി.ജോസഫ് നെടുവേലിൽ അധ്യക്ഷത വഹിച്ചു. ഫാ. എൽദോ ജോണി ലീലാഭവനം, സൺഡേസ്കൂൾ ഇൻസ്പെക്ടർ സുനിൽ തൊട്ടിയിൽ, ഭദ്രാസന കൗൺസിൽ അംഗം ബൈജു തൊണ്ടങ്ങൽ, എൽദോ വാഴക്കാട്ടിൽ, ബേസിൽ വാഴക്കാട്ടിൽ, ബേസിൽ കുഴിവേലി എന്നിവർ പ്രസംഗിച്ചു. വയനാട് ഗവ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ നടത്തിയ ക്യാംപിൽ നിരവധി ആളുകൾ രക്തദാനം നടത്തി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *