Breaking
Sat. Sep 5th, 2026

വിദ്യാര്‍ഥികള്‍ക്ക് ത്രിദിന ശില്‍പശാല സംഘടിപ്പിച്ചു

മാനന്തവാടി: തൃശിലേരി ഗവ.മോഡല്‍ ഡിഗ്രി കോളജ് മലയാള വിഭാഗം നാലുവര്‍ഷ ബിഎ മലയാളം ഓണേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് ‘ഭാഷ, സാഹിത്യ, സംസ്‌കാര പഠനം: സമീപനവും രീതിശാസ്ത്രവും’എന്ന വിഷയത്തില്‍ ത്രിദിന ശില്‍പശാല സംഘടിപ്പിച്ചു. ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവയെ സമീപിക്കുന്ന പുതിയ രീതികള്‍, സാഹിത്യപഠനത്തിന്റെ കാലികപ്രസക്തി, കഥയുടെയുടെയും കവിതയുടെയും സൈദ്ധാന്തികവും സാമൂഹികവുമായ തലങ്ങള്‍, വൈജ്ഞാനികവും വിമര്‍ശനാത്മകവുമായ പഠനരീതികള്‍ തുടങ്ങിയ വിഷയങ്ങള്‍ ശില്‍പശാലയില്‍ ചര്‍ച്ചചെയ്തു.
‘നാലുവര്‍ഷ മലയാള ബിരുദ പഠനത്തിന് ഒരാമുഖം’, ‘കാവ്യാനുഭൂതിയിലെ പ്രാഥമിക പാഠങ്ങള്‍’, ‘ലൈബ്രറി ഉപയാഗം’, ‘കഥയുടെ രചനാതന്ത്രം എന്നീ വിഷയങ്ങളില്‍ യഥാക്രമം സെന്റ് ജോസഫ്‌സ് കോളജ് മലയാള വിഭാഗം അസി.പ്രഫ.ബിബിന്‍ ആന്റണി, അതുല്‍ പൂതാടി, കെ.എന്‍. ആസിഫ്, അമല്‍രാജ് പാറമേല്‍ എന്നിവര്‍ ക്ലാസെടുത്തു. ‘കാവ്യാനുശീലനം’ എന്ന വിഷയത്തിലും ക്ലാസ് നടന്നു. ഫീല്‍ഡ് ട്രിപ് ഉള്‍പ്പെടെ പ്രായോഗിക പഠന പ്രവര്‍ത്തനങ്ങള്‍ ശില്‍പശാലയുടെ ഭാഗമായിരുന്നു. വിവിധ സെഷനുകള്‍ക്ക് മലയാള വിഭാഗം അധ്യാപകരായ പ്രഫ.സന്തോഷ് മാനിച്ചേരി, വിനോദ് തോമസ്, എ.കെ. ആതിര, ഡോ.ഒ.ഡി. ദിവ്യ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *