Breaking
Sun. Oct 18th, 2026

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് സമാപിക്കും; പിണറായിയുടെ കണ്ണൂര്‍ പ്രസംഗങ്ങള്‍ ചര്‍ച്ചയായേക്കും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് സമാപിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂര്‍ പ്രസംഗങ്ങള്‍ ഇന്ന് യോഗത്തില്‍ ചര്‍ച്ചയായേക്കും. തോല്‍വിയുടെ ഉത്തരവാദിത്തം ജനങ്ങള്‍ക്ക് മേല്‍ ചാര്‍ത്തിക്കൊടുക്കുന്ന പിണറായിയുടെ പ്രതികരണത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം രമ്യമായി പരിഹരിക്കാനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയ്ക്ക് വരും.

അതേസമയം, സിപിഐയുടെ നേതൃയോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. ഇന്നലെ ആരംഭിച്ച ദേശീയ കൗണ്‍സില്‍ യോഗമാണ് ഇന്നും തുടരുന്നത്. കേരളത്തില്‍ പ്രതിപക്ഷ ഉപനേതൃപദവി വിവാദം സിപിഐക്ക് ഗുണകരമാകില്ലെന്ന അഭിപ്രായം നേതാക്കള്‍ക്കിടയില്‍ ഉയരുന്നതിനിടയിലാണ് യോഗം വീണ്ടും ചേരുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ വരും നാളുകളിലുള്ള സമരങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തലാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ വിലയിരുത്തലും യോഗം നടത്തും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *