Breaking
Wed. Sep 2nd, 2026

‘പാർട്ടി തീരുമാനിച്ചാൽ ചോദിക്കാൻ ആരെന്ന ഭാവമായിരുന്നു; നിയമസഭാ തോൽവി ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്റ്’, തോമസ് ഐസക്

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തോൽവി നേരിടേണ്ടി വന്നത് ജനങ്ങളുടെ ഷോക്ക് ട്രീറ്റ്മെന്റെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം ടി എം തോമസ് ഐസ്ക് . പത്ത് കൊല്ലം ഭരിച്ചപ്പോൾ നമുക്ക് അഹങ്കാരം കൂടിയെന്നും ആലപ്പുഴയിൽ പാർട്ടി ഓഫീസ് ശിലാസ്ഥാപന ചടങ്ങിലെ പ്രസംഗത്തിൽ തോസമസ് ഐസക് തുറന്നടിച്ചു.

പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനമൊക്കെ നടത്തുന്ന തോൽവി വിശദീകരണങ്ങൾക്ക് വിപരീതമാണ് തോമസ് ഐസക്കിന്റെ പരാമർശങ്ങൾ. പത്ത് കൊല്ലത്തെ ഭരണത്തിൽ അഹങ്കാരം കൂടി, സ്ഥാനാർഥി നിർണയത്തിൽ ജനവികാരം പരിഗണച്ചില്ല, സഹകരണ ബാങ്കുകളിലെ അഴിമിതികൾ തിരിച്ചടിയായി. ഇങ്ങനെ നീളുന്നു തോമസ് ഐസക്കിന്റെ കണ്ടെത്തലുകൾ

ജനങ്ങളുടെ മുന്നിൽ വിനയത്തിൽ നില്‍ക്കണം. ജനങ്ങൾ പറയുന്നതെല്ലാം ശരിയാകണമെന്നില്ല, പക്ഷേ അവർ പറയുന്നത് കേൾക്കണം. വലിയ തിരിച്ചടിയാണ് ഉണ്ടായത്, തോറ്റത് എന്തുകൊണ്ട് എന്നു മനസിലാക്കണം. ആരെങ്കിലും പാർട്ടിയിൽ നിന്നു പോയാൽ സൗകര്യം എന്ന് കരുതി. ബിജെപി ഡീൽ എന്ന പ്രാചരണം ജനങ്ങൾ വിശ്വസിച്ചു. നമ്മുടെ ചില വർത്തമാനങ്ങൾ ആ പ്രചാരണത്തെ സഹായിച്ചിട്ടുണ്ട്. തിരുത്തണം, നമ്മൾ നന്നായി എന്നു ജനങ്ങൾക്ക് ബോധ്യപ്പെടണം. പാർട്ടിയെ ജനങ്ങൾ വെറുത്തിട്ടുമില്ല എഴുതി തള്ളിയിട്ടുമില്ല തോമസ് ഐസക് പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം ഉയർന്നുകേട്ട സിപിഐഎം – ബിജെപി ഡീൽ ആരോപണത്തെ പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ഡീൽ ഉണ്ടെന്ന് ജനങ്ങളും വിശ്വസിച്ചു. നമ്മുടെ ചില വർത്തമാനങ്ങളും പ്രചാരണത്തെ സഹായിച്ചെന്നും നേതാക്കൾക്ക് ഒളിയമ്പ്. അതേസമയം, കേന്ദ്ര കമ്മറ്റി അംഗത്തിന്റെ തോൽവി വിശദീകരണം പുറത്തായതോടെ സിപിഐഎം പ്രതിരോധത്തിലായി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *