പനമരം: സംസ്ഥാന സർക്കാറിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ‘ലഹരി വിരുദ്ധ സഭ’ നിലവിൽ വന്നു. 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ ആദ്യ സഭായോഗവും ഉദ്ഘാടനവും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
വയനാട് സമഗ്ര ശിക്ഷ കേരള (SSK) ജില്ലാ പ്രൊജക്ട് ഓഫീസർ നിസാർ കമ്പ ലഹരി വിരുദ്ധ സഭയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ രമേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ്, രേഖ കെ., മമ്മൂട്ടി അഞ്ചുകുന്ന്, നവാസ് ടി.ഇ. തുടങ്ങിയവർ സംസാരിച്ചു. വരും ദിവസങ്ങളിൽ ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും ലഹരി വിരുദ്ധ ബോധവൽക്കരണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ സഭ തീരുമാനിച്ചു.
വിദ്യാലയങ്ങളിൽ ജാഗ്രതാ മതിൽ; പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ സഭ നിലവിൽ വന്നു
