Breaking
Tue. Sep 1st, 2026

3,000 മുണ്ടുകളിൽ തീർത്ത ‘മുണ്ടുകളം’; ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി വയനാട് സ്വദേശി അനിൽ ചുണ്ടേൽ

കൊച്ചി: പരമ്പരാഗത ഓണക്കാല ആഘോഷങ്ങൾക്ക് വേറിട്ടൊരു കാഴ്ചാനുഭവം സമ്മാനിച്ച് 3,000 മുണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച ഭീമൻ ‘മുണ്ടുകളം’ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ (Asia Book of Records) ഇടംനേടി. ലോകത്തിലെ തന്നെ ആദ്യത്തെ ഈ വേറിട്ട പരീക്ഷണത്തിന് ‘Largest Pookkalam Display Created Using Dhotis’ എന്ന വിഭാഗത്തിലാണ് റെക്കോർഡ് അംഗീകാരം ലഭിച്ചത്.

കൊച്ചി ഫോറം മാളിൽ ഒരുക്കിയ ഈ കലാരൂപത്തിന് ഏകദേശം 32 അടി വ്യാസമുണ്ട്. വിവിധ നിറങ്ങളിലുള്ള മുണ്ടുകൾ കൃത്യമായ അനുപാതത്തിൽ ക്രമീകരിച്ചാണ് ഈ ഭീമൻ പൂക്കള മാതൃക സൃഷ്ടിച്ചെടുത്തത്. പ്രമുഖ വസ്ത്ര ബ്രാൻഡായ റാംരാജ് (Ramraj) സംഘടിപ്പിച്ച ഈ ഇവന്റിന്റെ പ്രോഗ്രാം കോർഡിനേഷൻ നിർവഹിച്ചത് ബ്ലൂ ബെൽ കമ്മ്യൂണിക്കേഷൻസ് (Blue Bell Communications) ആണ്.

സിനിമാ മേഖലയിലെ വി.എഫ്.എക്സ് (VFX) ഡയറക്ടറും പ്രശസ്ത ത്രെഡ് ആർട്ടിസ്റ്റുമായ അനിൽ ചുണ്ടേൽ ആണ് ഈ വേറിട്ട ആശയത്തിന് പിന്നിൽ.

ലോകത്തിലെ ആദ്യത്തെ ട്രാന്സ്പരന്റ് ത്രെഡ് ആർട്ട് (Transparent Thread Art) നിർമ്മിച്ച് ശ്രദ്ധേയനായ കലാകാരനാണ് അദ്ദേഹം.

അനിൽ ചുണ്ടേലിനൊപ്പം സുബൻ R-E-C, സെയ്ദ് വയനാട്, ജോബി ചാക്കോ, സലീഷ്, സോമൻ കുറ്റിക്കുളം, സലീഷ് ശങ്കരൻ, ഫായിസ് ആർട്ട് ഗാലറി എന്നിവരും ഈ റെക്കോർഡ് നേട്ടത്തിൽ പങ്കാളികളായി.
പരമ്പരാഗത ഓണക്കലയെ പുതിയൊരു തലത്തിലേക്ക് ഉയർത്തിയ ഈ സംഘം അടുത്ത വലിയ ദൗത്യത്തിനുള്ള തയ്യാറെടുപ്പിലാണ്.

അടുത്ത വർഷം 51 അടി വലുപ്പത്തിൽ ലോകത്തിലെ ആദ്യത്തെ ഭീമൻ ത്രെഡ് ആർട്ട് ചിത്രം നിർമ്മിക്കാനാണ് അനിൽ ചുണ്ടേലും സംഘവും ലക്ഷ്യമിടുന്നത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *