Breaking
Sun. Aug 30th, 2026

ലഹരിവിരുദ്ധ സെമിനാര്‍ നടത്തി

പനങ്കണ്ടി: ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പനങ്കണ്ടിയില്‍ നടക്കുന്ന ‘വെഞ്ച്വര്‍’ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) ഓണം സഹവാസ ക്യാമ്പിന്റെ ഭാഗമായി എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ക്യാമ്പില്‍ വെച്ച് നടന്ന ചടങ്ങില്‍ എക്‌സൈസ് വിമുക്തി മിഷന്‍ വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.സി.സജിത്ത്കുമാര്‍ അച്ചൂരാനം ‘കരുതല്‍: രക്ഷയുടെ പാഠങ്ങള്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ക്ലാസ് നയിച്ചു. പുതുതലമുറ ലഹരിവലയങ്ങളില്‍ വീണുപോകാതിരിക്കാന്‍ വിദ്യാര്‍ത്ഥികളും സമൂഹവും പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ചും, ലഹരിക്കെതിരെ സ്വയം പ്രതിരോധം തീര്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ചടങ്ങില്‍ സി.പി.ഒ. സുമിത്ര പി.ബി. അധ്യക്ഷത വഹിച്ചു. എ.സി.പി.ഒ.ജിഷ എ.ജെ. സ്വാഗതം ആശംസിച്ചു. സ്‌കൂളിലെ അധ്യാപകരായ എ.ബീന,പി.ആര്‍.പ്രീജ, എം.ആര്‍.രമ്യ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.എസ്.പി.സി. കേഡറ്റ് ഭവ്യ വിജയന്‍ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *