Breaking
Fri. Aug 14th, 2026

മടക്കിമല മെഡിക്കല്‍ കോളേജ് അനിശ്ചിതത്വം: മുട്ടിലില്‍ സായാഹ്ന ധര്‍ണയും തെരുവുനാടകവും നടത്തി

മുട്ടില്‍: വയനാട് മെഡിക്കല്‍ കോളേജ് മടക്കി മലയിലെ സൗജന്യ ഭൂമിയില്‍ യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മുട്ടില്‍ ടൗണില്‍ സായാഹ്ന ധര്‍ണയും തെരുവുനാടകവും സംഘടിപ്പിച്ചു. വയനാടിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും ജനപ്രതിനിധികളുടെയും നിലപാടിനെതിരെ ധര്‍ണയില്‍ ശക്തമായ വിമര്‍ശനമുയര്‍ന്നു.
54 ഏക്കര്‍ ഭൂമി സൗജന്യമായി ലഭ്യമായിരിക്കെ മടക്കിമലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാതെ വീണ്ടും ഭൂമി അന്വേഷിക്കുന്നത് വയനാട്ടുകാരോടുള്ള അവഗണനയാണെന്ന് ധര്‍ണയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ആക്ഷന്‍ കമ്മിറ്റി വര്‍ക്കിംഗ് കണ്‍വീനര്‍ ഇക്ബാല്‍ മുട്ടില്‍ അധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി അഷ്‌റഫ് കൊട്ടാരം ഉദ്ഘാടനം ചെയ്തു.ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ. പി. ഫിലിപ്പുകുട്ടി മുഖ്യപ്രഭാഷണം നടത്തി.

പി. ബി. ന്യൂട്ടന്‍, മൊയ്തു കാവുങ്ങല്‍, അബ്ദുല്‍ ഖാദര്‍ മടക്കിമല, അഡ്വ. ടി. യു. ബാബു, എസ്. രാജീവന്‍, നാസര്‍ പാലൂര്‍, പി. കെ. ഭഗത്, അഷ്‌റഫ് പഞ്ചാര, രാമചന്ദ്രന്‍ തൃക്കപ്പറ്റ, ലത്തീഫ് പഞ്ചാര എന്നിവര്‍ പ്രസംഗിച്ചു.
ഓഗസ്റ്റ് 15ന് നടത്താനിരുന്ന അഞ്ചുദിവസത്തെ സത്യാഗ്രഹ സമരം  കാലാവസ്ഥയെ തുടര്‍ന്ന് സെപ്റ്റംബര്‍ ആദ്യവാരത്തിലേക്ക് മാറ്റി.അഷ്‌റഫ് പഞ്ചാരയുടെ തെരുവുനാടകം ജനങ്ങള്‍ കണ്ണീരോടെയാണ് സ്വീകരിച്ചത്.
കമ്പളക്കാട് ടൗണില്‍ അവതരിപ്പിച്ച തെരുവുനാടകം ഇതിനകം സോഷ്യല്‍ മീഡിയയില്‍ 15 ലക്ഷത്തിലധികം പേര്‍ കണ്ടതും ആയിരക്കണക്കിന് പേര്‍ ഷെയര്‍ ചെയ്തതും വലിയ ജനശ്രദ്ധ നേടി.
മടക്കിമല മെഡിക്കല്‍ കോളേജ് — അവകാശമാണ്, ഔദാര്യമല്ല!

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *